
വന്‍ താര നിരകളുമായി കണ്ണന്‍ താമരക്കുളത്തിന്റെ അച്ചായന്‍സ് ഒരുങ്ങുകയായി. അച്ച്ചയന്സിന്റെ പൂജ കൊച്ചിയില്‍ നടന്നു. ജയറാം നായകനാകുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ഉണ്ണിമുകുന്ദന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം എന്നിവരാണ് താരങ്ങള്‍. ഏറെ നാളുകള്‍ക്ക് ശേഷം പ്രകാശ് രാജ് മലയാളത്തിലേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് അച്ചായന്‍സ്.
തെന്നിന്ത്യയില്‍നിന്നുള്ള പ്രധാന നടിമാരില്‍ ഒരാളാണ് നായിക. നായികായുടെ പേര് അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.അനു സിത്താരയും ശിവദയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയന്‍പ്പിള്ള രാജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എം.എല്‍.എ പി.സി. ജോര്‍ജ്ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇടക്കൊച്ചിയില്‍ നടന്ന പൂജയില്‍ സംവിധായകന്‍ ജോഷി, ഉണ്ണി മുകുന്ദന്‍, ജനാര്‍ദ്ധനന്‍, പൊന്നമ്മ ബാബു, സിദ്ധാര്‍ത്ഥ് ശിവ, രഞ്ജിത്ത് രജപുത്ര, സേതു തുടങ്ങിയവര്‍ക്കൊപ്പം അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
സേതു തിരക്കഥ എഴുതുന്ന ചിത്രം കോമഡിയും സസ്പെന്‍സും നിറഞ്ഞതാണ്. ക്രിസ്ത്യന്‍ തറവാട്ടിലെ സഹോദരന്മാരായാണ് ജയറാമും ഉണ്ണി മുകുന്ദനും ആദിലും അഭിനയിക്കുന്നത്. പ്രകാശ് രാജ് ഫോണില്‍ കൂടി കഥ കേട്ടപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതായി അച്ചായന്‍സിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറയുന്നു . അഭിനയത്തില്‍നിന്നും വിട്ട്നിന്ന് സംവിധാനത്തില്‍ ശ്രദ്ധിക്കുകയായിരുന്ന പ്രകാശ് രാജ് അഭിനയിക്കുമോ എന്ന് ആദ്യം സംശയമുണ്ടായിരുന്നുവെന്നും കഥ കേട്ടപ്പോള്‍ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ലെന്നും കണ്ണന്‍ പറഞ്ഞു.
Post Your Comments