Cinema

‘ബാഹുബലി’ നിങ്ങള്‍ക്ക് കണ്ടാല്‍ മാത്രം മതിയോ? ചരിത്രമെഴുതി ബാഹുബലി 2

ബാഹുബലി നിങ്ങള്‍ക്ക്  കണ്ടാല്‍ മാത്രം മതിയോ? സിനിമാലോകത്ത്  മറ്റൊരു ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് ബാഹുബലി 2. മലയാളത്തിലെ തന്നെ ആദ്യ കാല സിനിമകള്‍ പോലും നോവലുകളില്‍ നിന്ന് ജന്മം കൊണ്ടവയാണ്.  അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ചെമ്മീന്‍.  എന്നാല്‍ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് ഒരു സിനിമ നോവലാകുകയാണ്.  രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ ചിത്രം നോവലാക്കി അവതരിപ്പിക്കുകയാണ് ടീം.  ബാഹുബലി2  അടുത്ത വര്‍ഷമാണ് തിയേറ്ററിലെത്തുക. ചിത്രത്തിന്റെ റിലീസിനു മുന്‍പ്  ഗ്രാഫിക്സ് നോവലുമായി  എത്തിയിരിക്കുകയാണ് ബാഹുബലി ടീം.

ഗ്രാഫിക്സ് ഇന്ത്യയുമായി സഹകരിച്ചാണ് നോവല്‍ പുറത്തിറക്കിയിരിക്കുന്നത്. ബാഹുബലി – ദി ബാറ്റില്‍ ഓഫ് ദി ബോള്‍ഡ് എന്നാണ് നോവലിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നോവലിലെ ഏതാനും പേജുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇംഗ്ലീഷില്‍ തയ്യാറാക്കിയിരിക്കുന്ന നോവല്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാകുമോ എന്ന കാര്യം അണിയറക്കാര്‍ വിശദമാക്കിയിട്ടില്ല. 2017ല്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഹുബലി – ദികണ്‍ക്ലൂഷന്‍. ബോളിവുഡ് ചിത്രങ്ങളെ മറികടന്നാണ് ബാഹുബലി ബ്രഹ്മാണ്ഡ പട്ടികയിലെത്തിയത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലി രണ്ടാം ഭാഗം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button