
ഇനിയൊരു ഗര്‍ഭം ധരിച്ചാല്‍ നിങ്ങളുടെ മരണം ഉറപ്പാണ് പ്രശസ്ത ഡോക്ടര്‍ ക്രെയിന്‍ വ്യകതമാക്കുന്നു. ഇത്തരമൊരു ദുര്‍വിധി നേരിട്ടിരിക്കുന്നത് പ്രമുഖ മോഡലും, ടിവി അവതാരകയും നടിയുമൊക്കെയായ കിം കര്‍ദാഷിയനാണ്. രണ്ടു മക്കളുള്ള കിം മൂന്നാമതായി ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മരണം ഉണ്ടാകുമെന്നാണ് ഡോക്ടര്‍ ക്രെയിനിന്റെയും കൂട്ടരുടെയും മുന്നറിയിപ്പ്. രോഗാണുബാധയോ, വൃക്കയുടെ തകരാറോ മൂലം രക്തത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്ന രോഗം കിമ്മിന്റെ മുന്‍പുള്ള രണ്ട് പ്രസവ സമയത്തും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു,അത്കൊണ്ട് തന്നെ മൂന്നാമതായി ഗര്‍ഭം ധരിച്ചാല്‍ മരണപ്പെടാനുള്ള സാധ്യത വളരെകൂടുതലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
രണ്ട് കുട്ടികളുടെ അമ്മയാണെങ്കിലും മൂന്നാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് തന്റെയുല്ലുല്‍ വല്ലാത്ത ഭീതിയുണര്‍ത്തുന്നുവെന്നും കിം കര്‍ദാഷിയാന്‍ പറയുന്നു.
Post Your Comments