Cinema

കാമുകൻ മലയാള സീരിയൽ നടൻ നടി സബര്‍ണയുടെ ദുരൂഹ മരണത്തില്‍ വ്യക്തമായ തെളിവ്

നടി സബര്‍ണയുടെ ദുരൂഹ മരണത്തില്‍ വ്യക്തമായ തെളിവുമായി തമിഴ്നാട് പോലീസ് കേരളത്തിലേക്ക്. സബര്‍ണയുടെ അജ്ഞാത കാമുകന്‍ ഒരു മലയാള സീരിയല്‍ താരമാണെന്ന സൂചനകളെ തുടര്‍ന്നാണ് അന്വേഷണം കേരളത്തിലേയ്ക്കും നീളുന്നത്.നടിയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ നിന്നുമാണ് ഇവര്‍ തുടരെ തുടരെ കേരളത്തില്‍ പോയിരുന്നു എന്ന വിവരം ലഭിച്ചത്. സബര്‍ണയ്ക്ക് ഒരു മലയാള സീരിയല്‍ താരവുമായി അടുപ്പമുണ്ടെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാല്‍, ആളാരാണെന്ന് അടുത്ത സുഹൃത്തുക്കളോടു പോലും നടി വെളിപ്പെടുത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് ഇവര്‍ തുടര്‍ച്ചയായി നടത്തിയിരുന്ന കേരള യാത്രകളെ കുറിച്ച്‌ പൊലീസ് അന്വേഷിക്കുന്നുണ്ട്

shortlink

Post Your Comments


Back to top button