BollywoodNEWS

ഐശ്വര്യയുടെ അഭിനയം പ്രതികരണവുമായി അമിതാഭ് ബച്ചന്‍

പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും കഥ പറയുന്ന ചിത്രമാണ് യേ ദില്‍ ഹേ മുഷ്കില്‍. ഐശ്വര്യാ റായി വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. വിവാദങ്ങളാലും ഐശ്വര്യയുടെ തിരിച്ചു വരവ് കൊണ്ടും ചിത്രം റിലീസിന് മുന്‍പേ ശ്രെദ്ധ നേടിയിരുന്നു. രൺബീർ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടൻ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തിയുണ്ടെന്ന് വാർത്ത വന്നിരുന്നു. തന്റെ മരുമകൾ അഭിനയിക്കുന്നതിൽ ബിഗ് ബിക്ക് എതിർപ്പില്ലെങ്കിലും ഗ്ലാമറസ് രംഗങ്ങൾ അദ്ദേഹത്തിന് ഉൾക്കൊള്ളാനാകില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങൾ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ റിപ്പോർട്ട് ചെയ്തത്.
ചിത്രത്തിലെ ഐശ്വര്യയുടെ അഭിനയത്തെക്കുറിച്ച് ബച്ചന്‍ അഭിപ്രായം പറയാതിരുന്നതും ഈ വാര്‍ത്തയ്ക്ക് ബലം നല്‍കി. ഇപ്പോള്‍ വിവാദങ്ങൾക്കെല്ലാം അമിതാഭ് ബച്ചൻ തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ച സബ എന്ന കഥാപാതത്തെ പ്രശംസിച്ചാണ് അമിതാഭ് പ്രതികരിച്ചത്. ‘പ്രണയം ഉൾപ്പടെ ജീവിതത്തിലെ പല തലങ്ങളെയും കുറിച്ചുള്ള തുറന്ന മനോഭാവമാണ് സബ എന്ന കഥാപാത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. ഐശ്വര്യ മികച്ച രീതിയിൽ അത് അഭിനയിക്കുകയുംചെയ്തു.’ ബച്ചന്‍ പറഞ്ഞു. കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button