General

പുലിമുരുകന്‍ കാരണം വിവാഹം പോലെ ആഘോഷിച്ച വിവാഹവാര്‍ഷികം

 

100 കോടി ക്ലബ്ബില്‍ ഇടം നേടി പുലിമുരുകന്‍ തകര്‍ത്തോടുമ്പോള്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനു ഇരട്ടി സന്തോഷം. ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ഗംഭീരമായി
ആഘോഷിക്കുകയായിരുന്നു ടോമിച്ചന്‍ മുളകുപാടം. വിവാഹം എന്ന പോലെ ആഡംബരമായി നടത്തിയ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. റോസക്കുട്ടിയാണ് ടോമിച്ച്ന്റെ ഭാര്യ. പ്രത്യേകം തയ്യാറാക്കിയ കേക്കും ഇവർക്കായി ഒരുക്കിയിരുന്നു. പുലിമുരുകന്റെ ചിത്രീകരണത്തിനിടെ പല വിഷമഘട്ടങ്ങളിലും ഏറ്റവും വലിയ ധൈര്യം റോസക്കുട്ടിയാണെന്ന് ടോമിച്ചന്‍ പറഞ്ഞിട്ടുണ്ട്. റോമിന്‍, ജിഷ, റോഷന്‍ എന്നിവരാണ്‌ മക്കള്‍. റോമിന്‍ പുലിമുരുകനില്‍ ലാലിന്റെ ചെറുപ്പം അഭിനയിച്ചിരുന്നു. ഇളയ മകനും ചിത്രത്തില്‍ മുഖം കാണിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button