CinemaGeneralNEWS

അന്നും ഇന്നും എന്നും ജയന്= ജയന്‍ മാത്രം ഈ അതുല്യ പ്രതിഭാസം വിടപറഞ്ഞിട്ട് ഇന്ന് 36 വര്‍ഷങ്ങള്‍

എഴുപത് കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ വില്ലനായും, സഹനടനായും, നായകനായുമൊക്കെ ജ്വലിച്ചു നിന്ന താരമായിരുന്നു ജയന്‍. ജയന്‍ എന്ന ഇതിഹാസം മലയാളികളുടെ പ്രേക്ഷരുടെ സിരകളില്‍ ലയിച്ചു ചേര്‍ന്നിട്ട് വര്‍ഷത്രെയോ കഴിഞ്ഞിരിക്കുന്നു. ജയന്റെ ഓര്‍മകള്‍ക്ക് ഇന്ന് 36 വയസ്സ് പിന്നിടുകയാണ്. ഓരോ പ്രേക്ഷകര്‍ക്കുള്ളിലും ഇന്നും ആവേശമാണ് ജയന്‍ എന്ന അതുല്യപ്രതിഭ.

jay 3

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളിഎന്ന സ്ഥലത്തായിരുന്നു ജയന്റെ ജനനം. കൃഷ്ണന്‍ നായര്‍ എന്നതായിരുന്നു ജയന്റെ ആദ്യ നാമം. എഴുപത് കാലഘട്ടങ്ങളില്‍ യുവവഹൃദയങ്ങളുടെ മനസ്സ് കീഴടക്കിയ ജയന്‍ വ്യത്യസ്ഥമായ വേഷവിധാനത്തിലൂടെയും, സംസാര ശൈലിയിലൂടെയും പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തിയ നടനാണ്. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സ്വഭാവിക അഭിനയം കൊണ്ടൊന്നുമല്ല ജയന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്, ശരീരത്തിന്റെ കരുത്തും വഴക്കുവുമൊക്കെ തന്റെ അഭിനയത്തിലേക്ക് തുന്നിവയ്ക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു ആദ്ദേഹം. തന്റെ അമ്മാവന്റെ മകളായ നടി ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവരുന്നത്. പിന്നീടു കഠിനമായ പരിശ്രമത്തിലൂടെ ജയന്‍ മലയാള സിനിമയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. ജയന്റെ ഭൂരിഭാഗം ചിത്രങ്ങളും തീയേറ്ററില്‍ നിറഞ്ഞോടിയവയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സംവിധായകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ജയന്‍ പിന്നീട് മലയാള സിനിമയിലെ പ്രധാന പ്രതിനയകന്മാരില്‍ ഒരാളായി വളരുകയായിരുന്നു. വില്ലനില്‍ നിന്ന് നായകനിലേക്കുള്ള ജയന്‍റെ കൂട്മാറ്റം പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ കൂടുതല്‍ പ്രിയങ്കരനാക്കി മാറ്റി. നൂറ്റിഅന്‍പതില്‍പരം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷരെ വിസ്മയിപ്പിച്ച ജയന്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇന്നും അടങ്ങാത്തൊരു ആവേശമാണ്.

jay 2


ശരപഞ്ചരത്തിലെ രാജശേഖരനും, പുതിയവെളിച്ചത്തിലെ വേണുവും, കരിമ്പനയിലെ മുത്തനും, ഇടിമുഴക്കത്തിലെ ഭീമനുമൊക്കെ ജയന്റെ വിസ്മയ കഥാപാത്രങ്ങളില്‍ ചിലത് മാത്രം.

36 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കോളിളക്കം’എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ മരണപ്പെടുന്നത്.
ജയന്റെ മരണവാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനായില്ല. ജയന്റെ മരണം സംഭവിക്കുന്ന സമയം ‘ദീപം’ എന്നൊരു സിനിമ തീയേറ്ററില്‍പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഈ സിനിമ വീക്ഷിക്കുന്നതിനിടയിലാണ് ജയന്റെ മരണവാര്‍ത്ത പ്രദര്‍ശന ശാലകളില്‍ എഴുതി കാണിച്ചത് . ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലർ ഇതു വിശ്വസ്സിക്കാൻ തയ്യാറാവാതെ വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.മലയാള സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് മരണം വന്നു അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.

jay 1

ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊല്ലം ‘ഓലയിൽ’ എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നല്‍കുകയും അദ്ദേഹത്തിന്റെ പേരിൽ ഒരു ക്ലബ് രൂപികരിക്കുകയും ചെയ്തു. എല്ലാ വർഷവും ജയന്റെ ജന്മ ദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരുന്നു.

ജയന്‍ എന്ന വിസ്മയം മലയാളികളുള്ള കാലംവരെയും സ്മരിക്കപ്പെടും.

അന്നും ഇന്നും എന്നും ജയന് സമം ജയന്‍ മാത്രം……..

shortlink

Related Articles

Post Your Comments


Back to top button