
മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയ ജോടികളായി മാറിയ അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു. കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലൂടെയാണ് തറ ജോടികള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. ഒരു ത്രില്ലര്‍ മൂഡിലാണ് സിനിമയുടെ അവതരണം. ഭാവനയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ബാലതാരങ്ങളായ സനൂപ്, സിദ്ധാര്‍ത്ഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. മകരദ് ദേശ്പാണ്ഡേ, അനുമോള്‍ എന്നിവരും ചിത്രത്തിലുണ്ട്. കുടുംബ പശ്ചാതലത്തില്‍ കുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. കലവൂര്‍ രവികുമാറാണ് തിരക്കഥയും സംവിധാനവും. സംഗീതം ബിജിബാല്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ മാസം അവസാനം തീയേറ്ററുകളില്‍ എത്തും.
Post Your Comments