CinemaGeneralIndian CinemaNEWS

സിനിമാ മേഖലയില്‍ വീണ്ടും പ്രതിസന്ധി

കൊച്ചി: ഒരിടവേളക്കുശേഷം വീണ്ടും സിനിമാ മേഖലയില്‍ പ്രതിസന്ധി. തിയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കമാണ് സിനിമ നിര്‍മാണവും വിതരണവും പ്രതിസന്ധിയിലാക്കിയത്. തിയറ്റര്‍ വിഹിതത്തിന്‍െറ പകുതി വേണമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ നിലപാടാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. തര്‍ക്കത്തെ തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ സിനിമ നിര്‍മാണവും വിതരണവും നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചു.

നിലവിലെ നിരക്കില്‍ കുറവുവരുത്തി മാത്രമേ തിയറ്റര്‍ വിഹിതം നല്‍കുകയുള്ളുവെന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വിതരണവും നിര്‍മാണവും നിര്‍ത്തിവെക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍െറയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍െറയും സംയുക്തയോഗം തീരുമാനമെടുത്തത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ നിലപാട് അംഗീകരിക്കില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കുമാറും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധിയിലായിരുന്ന മലയാള സിനിമാ മേഖല അടുത്തകാലത്തായി മികച്ച മുന്നേറ്റം നടത്തുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. കറന്‍സി നിരോധനം മൂലം ചില സിനിമകളുടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡിസംബര്‍ 16ന് ശേഷം പ്രഖ്യാപിച്ചിരിക്കുന്ന 20 ചിത്രങ്ങളുടെ റിലീസിങും തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങും.സര്‍ക്കാര്‍ തീരുമാനിച്ചി ഇ-ടിക്കറ്റ് സംവിധാനം തകര്‍ക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് തിയറ്റര്‍ ഉടമകളുടെ നീക്കമെന്നും സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button