GeneralIndian CinemaNEWS

രേഖയുടെ മരണം ആത്മഹത്യയല്ല, പോലീസ് പറയുന്നത് ഇങ്ങനെ

തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ, നടി രേഖയുടെ മരണകാരണം പൊലീസ് പുറത്തുവിട്ടു. രണ്ട് ദിവസം പഴക്കമുള്ള നിലയില്‍, ഡൈനിംഗ് ടേബിളില്‍ തലവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

നടി രേഖ മോഹന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. തീന്മേശയില്‍ തല ചായ്ച്ച് ഇരിക്കുന്ന നിലയിലായിരുന്നു രേഖ മോഹന്റെ മൃതദേഹം ഫ്‌ളാറ്റിനുള്ളില്‍ കാണപ്പെട്ടത്. അരികില്‍ ഒരു ഗ്ലാസില്‍ പാനീയത്തിന്റെ അവശിഷ്ടം കണ്ടെത്തിയതില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടുകൂടി സംശയം നീങ്ങുകയാണ്. വിഷം അകത്തുചെന്നല്ല മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പാനീയം വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

5 ദിവസം മുമ്പാണ് രേഖയുടെ ഭര്‍ത്താവ് മോഹന്‍ വിദേശത്ത് പോയത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് മോഹന്‍ ഡ്രൈവറെ വിവരമറിയിച്ചു. ഡ്രൈവറെത്തി കോളിംഗ് ബെല്ലടിച്ചിട്ടും ഫ്‌ളാറ്റ് തുറന്നില്ല. പിന്നീട് പോലീസെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴായിരുന്നു
രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലമായി തൃശൂരിലെ പുഴക്കലിലെ ഫ്‌ളാറ്റില്‍ രേഖാമോഹന്‍ കുടുംബസമേതം താമസിക്കുന്നു.
സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന രേഖ
നീ വരുവോളം, ഉദ്യാനപാലകന്‍, യാത്രമൊഴി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിന് സുപരിചിതയായ നടിയായിരുന്നു. ഇടക്കാലത്ത് സിനിമാ സീരിയല്‍ രംഗത്ത് നിന്നും അകന്ന് നില്‍ക്കുകയായിരുന്നു അവര്‍.

shortlink

Related Articles

Post Your Comments


Back to top button