CinemaNEWS

മുന്‍ഷി വേണുവിന് സഹായവുമായി സിനിമാ സംഘടനകള്‍

വൃക്ക രോഗവുമായി ബന്ധപ്പെട്ട് ശാരീരിക അവശതകള്‍ നേരിടുന്ന നടന്‍ മുന്‍ഷി വേണുവിന് സഹായവുമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയും, ഫെഫ്കയും. വൃക്ക രോഗം ജീവിതത്തെ കാര്‍ന്നു തിന്നപ്പോള്‍ സിനിമയിലെ അവസരങ്ങളും വേണുവിനു കുറഞ്ഞു തുടങ്ങിയിരുന്നു. ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മുന്‍ഷി വേണുവിന് ചലച്ചിത്ര സാങ്കേതിക മേഖലയിലുള്ളവര്‍ സാമ്പത്തിക സഹായം നല്‍കാനാണ് തീരുമാനം.

‘മുന്‍ഷി’ എന്ന ഹ്രസ്വ ടെലി പരമ്പരയിലൂടെ ശ്രദ്ധേയനായ മുന്‍ഷി വേണു സ്നേഹവീട്, പച്ചക്കുതിര, കഥപറയുമ്പോള്‍, ഛോട്ടാമുംബൈ തുടങ്ങി അറുപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button