
കമല്‍ഹാസനുമായി പതിമൂന്ന് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം മതിയാക്കി ഗൗതമി വേര്‍പിരിഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അത്തരമൊരു ശുഭകരമല്ലാത്ത വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഗൗതമിയ്ക്ക് ഏറെ സന്തോഷം നല്കുന്ന മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ഗൗതമിയുടെ മകളായ സുബ്ബലക്ഷ്മി തന്റെ അമ്മയുടെ പൂര്‍ണ്ണ പിന്തുണയോടെ അഭിനയരംഗത്തേക്ക് ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. തമിഴിലെ മുന്‍നിര സംവിധായകരുമായി ഗൗതമി തന്റെ മകളുടെ അഭിനയമോഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞതായി കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗതമിയുടെ ആദ്യ വിവാഹത്തിലെ മകളാണ് സുബ്ബലക്ഷ്മി. 1998-ല്‍ സന്ദീപ് ഭാട്ടിയെ വിവാഹം കഴിച്ച ഗൗതമി ഒരു വര്‍ഷത്തിനുശേഷം വിവാഹമോചിതയായി.
Post Your Comments