
സ്വകാര്യ വ്യവസായ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുവൈറ്റില്‍ നടത്തിയ പരിപാടിക്കിടെ റിമയ്ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം ഉയര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഭീഷണിയെതുടര്‍ന്ന് റിമ പരിപാടി അവതരിപ്പിക്കാതെ തിരിച്ചുപോയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടി റിമയുടെ പ്രതികരണം ഇങ്ങനെ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് കുവൈറ്റില്‍ നിയമവിരുദ്ധമാണ്. ഇത്തരമൊരു അറിയിപ്പ് ലഭിച്ചത് കൊണ്ടാണ് താന്‍ ഡാന്‍സ് അവതരിപ്പിക്കാതെ മടങ്ങിപോയതെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കുവൈറ്റില്‍ പരിശോധന കര്‍ശനമാണ്. അതിനാല്‍ നിയമം തെറ്റിച്ചു പരിപാടി അവതരിപ്പിക്കേണ്ട എന്ന തീരുമാനം എടുക്കുകയായിരുന്നു, റിമ കല്ലിങ്കല്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments