GeneralNEWS

ഒരേമുഖം ട്രെയിലര്‍ റിവ്യൂ ; ഒരു വലിയ കാലഘട്ടം ക്യാൻവാസാകുന്ന, ക്യാമ്പസ് ത്രില്ലർ

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ് കോംപിനേഷനില്‍ പുറത്തുവരുന്ന ചിത്രമെന്നതിനാല്‍ മുഴനീള ഹാസ്യമായിരിക്കും ഒരേ മുഖം എന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍, ഹാസ്യവും പ്രണയവും മാത്രമല്ല, ത്രില്ലര്‍ സ്വഭാവത്തിലുള്ള ഒരു സിനിമയാണിതെന്ന് സംവിധായകന്‍ സജിത്ത് ജഗന്നാഥൻ പറഞ്ഞിരുന്നു.


ത്രില്ലര്‍ സ്വഭാവമുള്ള ഒരു സിനിമയാണ് ഒരേമുഖം. രണ്ട് കാലഘട്ടത്തില്‍ സംഭവിക്കുന്ന സിനിമയുടെ ഒരുകാലഘട്ടമാണ് ക്യാംപസിനുള്ളിലെ കഥ. തൃശൂര്‍ കേരള വര്‍മ്മ കോളജിലാണ് ഈ ഭാഗം ഷൂട്ട് ചെയ്തിരിക്കുന്നത്. 80കളില്‍ നടക്കുന്ന ഈ കഥയുമായി ബന്ധപ്പെട്ട ഒരു പാട്ടാണ് ആദ്യം പുറത്തുവന്നത്, ആ കാലഘട്ടത്തിലെ ക്യാമ്പസ് അന്തരീക്ഷത്തിൽ ഒരുപറ്റം ചെറുപ്പക്കാരുടെ ലവ് ലെറ്റർ പ്രണയവും,ഹോസ്റ്റൽ മുറികളിലെ പഞ്ച ഗുസ്‌തി മത്സരവും, ഗ്യാങ്ങുകൾ തമ്മിലുള്ള മൽസരവും ഒക്കെ ഗൃഹാതുരത്വമുണർത്തി പാട്ടിൽ കടന്നുവരുന്നുണ്ട് . കുറെ നാളുകൾക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന നടി അഭിരാമിയേയും പാട്ടിലൂടെ അവതരിപ്പിക്കുന്നു .ടീച്ചർ വേഷത്തിലാണ് അഭിരാമി ചിത്രത്തിൽ അഭിനയിക്കുന്നത് .

എന്നാൽ ചിത്രത്തിന്റെ മറ്റൊരു തലം വ്യക്തമാക്കുന്ന ,ത്രില്ലർ സ്വഭാവമുള്ള ട്രെയ്‌ലർ ആണ് ചിത്രത്തിന്റേതായി പുറത്തുവന്നത് . അരവിന്ത് മേനോൻ എന്ന വ്യവസായിയുടെ കൊലപാതകത്തെ തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുടെ രംഗങ്ങളിലേക്കാണ് ട്രെയ്‌ലർ പോകുന്നത് . അരവിന്ത് മേനോന്റെ മൊബൈലിലേക്ക് അവസാനമായി വന്ന കാൾ സക്കറിയ പോത്തന്റേതാണെന്നും, ഒരു കൊലപാതകക്കേസിൽ ഒളിവിൽ പോയയാളാണ് ഇയാളെന്ന് അന്വേഷണങ്ങളുടെ ഭാഗമായി കണ്ടെത്തുന്നതും മറ്റുമാണ് ഈ രംഗങ്ങളിൽ . ഒരു വലിയ കാല ഘട്ടം ക്യാൻവാസാകുന്ന, ക്യാമ്പസ് ത്രില്ലർ ആവും ഒരേ മുഖം എന്ന പ്രതീക്ഷയാണ് പാട്ടും, ട്രെയ്‌ലറും പങ്കുവെയ്ക്കുന്നത്. ധ്യാന്‍, അജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരേമുഖത്തില്‍ പ്രയാഗാ മാര്‍ട്ടിനാണ് നായിക. അഭിരാമി, ഗായത്രി സുരേഷ്, ഓര്‍മ്മാ ബോസ്, രണ്‍ജി പണിക്കര്‍, മണിയന്‍പ്പിള്ള രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button