സിനിമക്ക് മാത്രമായി സെന്‍സറിങ് എന്തിനെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് . കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍. സിനിമയ്ക്ക് മാത്രമായി സെന്‍സറിങ് ആവശ്യമില്ല. ഏറ്റവും മോശം കാര്യങ്ങള്‍ കാണിക്കുന്നത് ടിവിയിലാണ്. അവിടെ ഒരു സെന്സറിങ്ങുമില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്തം സിനിമയില്വച്ചുകെട്ടുന്നതിന് തുല്യമാണിതെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
മലയാള സിനിമയിൽ നിലനിൽക്കുന്ന ചില മോശം പ്രവണതകൾ അവസാനിപ്പിക്കാൻ , ചലച്ചിത്ര അതോറിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം പറയുന്നു . പല തിയറ്ററുകളും സിനിമ കാണുന്നതിന് അനുയോജ്യമല്ല. അതിനാല്‍ തിയറ്ററുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തണം. സിനിമക്ക് മാത്രമായി സെന്‍സറിങ് എന്തിനെന്നും അദ്ദേഹം ചോദിച്ചു
Post Your Comments