സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കമല്‍ എടുക്കുന്ന ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും
മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവികുട്ടിയായി വരുന്നത് വിദ്യബാലനാണ്. മാധവിക്കുട്ടിയുടെ
ഓമനപ്പേരായിരുന്നു ആമി. ആമി എന്നാൽ ബംഗാളിയിൽ ഞാൻ എന്ന് അർഥം
മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെ എഴുത്തിൻറെയും വ്യക്തിജീവിതത്തിൻറെയും കഥപറയുന്ന ചിത്രമാണ് ആമി. കമലയുടെ ബാല്യം മുതല്‍ വിവാഹവും കൊൽത്ത, മുംബൈ എന്നിവിടങ്ങളിലെ ജീവിതവും പറയുന്ന ചിത്രത്തില്‍ മാധവികുട്ടിയുടെ ആത്മകഥ എൻറെ കഥ ആണ് ഇതിവൃത്തമാകുന്നത്.
ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് മുംബൈ ജുഹുവിലെ അജിവാസം സ്റ്റുഡിയോയിൽ പൂര്‍ത്തിയാകുന്നു. ആകെ നാല് ഗാനങ്ങളുള്ള സിനിമയിലെ രണ്ടുഗാനങ്ങള്‍ ഹിന്ദിയിലാണ്. ഗുൽസാറിൻറെ വരികൾക്ക് തൗഫീഖ് ഖുറേഷി സംഗീതം നൽകുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും സിനിമയുടെ ഭാഗമാകുന്നു.
പി.ടി റാഫേൽ നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് , മുരളി ഗോപി, അനൂപ് മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മുംബൈ, കൊൽകത്ത, കേരളം എന്നീ സംസ്ഥാനങ്ങളിലായിരിക്കും ചിത്രീകരണം.
Post Your Comments