
സിനിമയും , സംഗീതവും ഉൾപ്പെടെ എല്ലാ ഡൗൺലോഡുകൾക്കും നികുതിവരുന്നു.
വെബ്സൈറ്റുകളില്‍ നിന്ന് സിനിമയും സംഗീതവും ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക . ചിലപ്പോൾ നിങ്ങള്‍ക്ക് പണികിട്ടിയെന്നിരിക്കും. ഇന്റർനെറ്റ് ഡൗൺലോഡിന് നികുതിവരാന് പോവുകയാണ് . ഓരോ ഡൗൺലോഡിങിനും 15 ശതമാനം നികുതിയാകും ഓരോരുത്തരും അടക്കേണ്ടി വരിക.
സെന്‍ട്രൽ ബോര്‍ഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. നിലവില്‍ ഇന്ത്യയിലെ വെബ്സൈറ്റുകളില്‍ ഈ സേവന നികുതി നടപ്പാക്കുന്നുണ്ട്. വിദേശ സൈറ്റുകള്‍ക്കും ബാധകമാകുന്ന .തരത്തില്‍ ഇതു മാറ്റുകയാണ് സിബിഇസി ലക്ഷ്യമിടുന്നത്.ഡിസംബര്‍ ഒന്നുമുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് നികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. പാട്ടുകള്‍, ഇ-ബുക്ക്. എന്നിവയുടെ ഡൗണ്‍ലോഡുകള്‍ക്കും നികുതി ബാധകമാവും
Post Your Comments