കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടനാണ് ഹൃത്വിക് റോഷന്. അഭിനയത്തിലായാലും അല്ലെങ്കിലും നടന് തന്റേതായ നിലപാടുകളുണ്ട്. ഒരു ചിത്രത്തിലെ ഗാനത്തിന്റെ പ്രമോഷനെത്തിയപ്പോഴാണ് ഹൃത്വിക് റോഷന് അതിനെ കുറിച്ച് തുറന്നു പറഞ്ഞത്. താന്‍ എന്തുകാര്യവും അതിന്റെ പരമാവധി ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നു നടന് പറയുന്നു. ഏറ്റെടുക്കുന്ന എന്തു ജോലിയും കഠിനാധ്വാനത്തിലൂടെ പരമാവധി നന്നായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ഹൃത്വിക് റോഷന് പറഞ്ഞു. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളായാലും മികച്ച രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ആഘോഷങ്ങളുടെ കാര്യത്തിലും അത് ഇങ്ങനെയെന്നാണ് ഹൃത്വിക് പറയുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ അത് പരമാവധി ആഘോഷമാക്കുക എന്നത് തന്റെ സ്വഭാവമാണെന്നു നടന് പറഞ്ഞു. പാര്‍ട്ടിയും ജോലിയുമൊക്കെ വിട്ടാല്‍ തന്റെ പ്രധാന ഹോബി ഉറക്കമാണെന്നാണ് താരം പറയുന്നത്. ഉറക്കത്തിനോട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നും നന്നായി ഉറങ്ങുക എന്നതും തന്റെ ശീലത്തിന്റെ ഭാഗമാണെന്നും ഹൃത്വിക് പറഞ്ഞു. അടുത്തു പുറത്തിറങ്ങാനുളള ഹൃത്വിക് റോഷന് ചിത്രം സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന കാബില്‍ ആണ്. യാമി ഗൗതം ആണ് ചിത്രത്തിലെ നായിക. കാബില്‍ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
Post Your Comments