സഞ്ജയ് ലീല ബന്‍സാലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ക്യൂന്‍ പത്മാവതി. ചിത്രത്തില്‍ പത്മാവതിയായെത്തുന്നത് ബോളിവുഡിന്റെ പ്രിയ നടി ദീപിക പദുകോണാണ്. റാണി പത്മാവതി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാകുമെന്നാണ് ദീപിക പറയുന്നത്. വെല്ലുവിളി നിറഞ്ഞചിത്രവും കഥാപാത്രവും ഇഷ്ടമാണ്. നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ഇത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആദ്യമാണെന്നും ദീപിക പറഞ്ഞു. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകന്. അലാവുദ്ദീന്‍ ഖില്‍ജിയായി എത്തുന്നത് രണ്വീര്സിങ്ങാണ്. ചിത്രം അടുത്തവര്‍ഷം നവംബറില്‍ തിയറ്ററില്‍ എത്തും. ബന്‍സാലിയുടെ ബാജിറാവു മസ്താനിയിലും ദീപിക വേഷമിട്ടിരുന്നു.
Post Your Comments