മലയാള സിനിമയില്‍ ഹാസ്യ വേഷങ്ങളില്‍ പിടിച്ചു നില്ക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തുടര്‍ച്ചയായ ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞ നടിയാണ് ബിന്ദു പണിക്കര്‍. ബിന്ദു പണിക്കരെപ്പോലെ വെള്ളിത്തിരയില്‍ മലയാളിയെ ചിരിപ്പിച്ച നടി വേറെയില്ലെന്ന് തന്നെ പറയാം. നടിയെക്കുറിച്ച് പറയുമ്പോള്‍ തന്നെ ഓര്‍ത്തോര്‍ത്തു ചിരിപ്പിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം, സി ഐ ഡി മൂസ, തിളക്കം, പോക്കിരി രാജാ അങ്ങനെ നീണ്ടു കിടക്കുകയാണ് ബിന്ദു മലയാളികളെ ചിരിപ്പിച്ച ചിത്രങ്ങള്‍. സിനിമയില്‍ ഒരു നടി കരയുമ്പോള്‍ കാണുന്നവര്‍ ചിരിക്കുന്നുണ്ടെങ്കില്‍ ആ നടി ബിന്ദു പണിക്കര്‍ തന്നെയാണെന്ന് നിസംശയം പറയാം. ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചും കരഞ്ഞും മണ്ടത്തരങ്ങളോരോന്നു വിളിച്ചു പറഞ്ഞും നടി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ നാട്യങ്ങളും ചമയങ്ങളുമില്ലാതെ കരയുന്ന ബിന്ദുവിനെ ആരും അറിഞ്ഞിരുന്നില്ല.
“സത്യത്തില്‍ എനിക്ക് ജീവിതം കോമഡിയല്ലാട്ടോ. ഞാന്‍ കോമഡി പറയാറുമില്ല. എനിക്ക് ചിരിക്കാന്‍ മാത്രമേ അറിയൂ” പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ബിന്ദു ഇങ്ങനെയാണ് പറഞ്ഞത്.
ഹാസ്യ വേഷങ്ങള്‍ക്കപ്പുറമുള്ള ചില കഥാപാത്രങ്ങളെക്കാണുമ്പോള്‍ ഇത് ഞാനാണല്ലോ എന്ന് തോന്നാറുണ്ടെന്നു ബിന്ദു പറയുന്നു. സിനിമയില്‍ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇത് ഉപയോഗിച്ചാണ് കല്ല്യാണം കഴിച്ചതുപോലും. ജീവിത പ്രാരാബ്ധങ്ങളും ഭര്‍ത്താവിന്റെ മരണം ഏല്പിച്ച ആഘാതവും നടി തുറന്നു പറയുന്നു.
“കല്ല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം തികയാന്‍ നാല് മാസം ബാക്കിയുള്ളപ്പോഴാണ് ഏട്ടന് പോയത്. അസോസിയേറ്റ് ഡയറക്ടറായിരുന്നു. പലപ്പോഴും വര്‍ക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല. നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി” ബിന്ദു പറഞ്ഞു.
ബിന്ദുവിന്റെ മിക്ക കഥാപാത്രങ്ങളിലും ജോഡിയായെത്തുക ജഗതിയാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് പറയാനും ബിന്ദു മറന്നില്ല. ‘ജഗതിയില്ലാത്തതിന്റെ നഷ്ടം എന്നെ പോലുള്ളവര്‍ക്കാണ്. ഞാനായിട്ട് സിനിമ വേണ്ടെന്ന് വച്ചിട്ടൊന്നുമില്ല. പറ്റുന്ന കഥാപാത്രങ്ങള്‍ വരണ്ടെ?’ ബിന്ദു ചോദിക്കുന്നു.
Post Your Comments