CinemaGeneralMollywoodNEWSSongs

ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകന് ഏറ്റവും മുതിര്‍ന്ന തലമുറ സംഗീതസംവിധായകന്‍റെ ആലാപനം

 

ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകരില്‍ ഒരാളാണ് തേജസ് എബി ജോസഫ് എന്ന പന്ത്രണ്ടുകാരന്‍. തേജസ്സിന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം പാടിയത് മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന തലമുറ സംഗീതസംവിധായകരില്‍ ഒരാളായ വിദ്യാധരന്‍ മാസ്റ്റര്‍. തേജസ്സ് ഇതിനു മുമ്പ് സംഗീതം ചെയ്ത പാട്ടുപാടിയത് സംഗീതസംവിധായകനും ഗായകനുമായ ശരത്താണ്. സംഗീതത്തോടുള്ള തേജസ്സിന്റെ അര്‍പ്പണവും പ്രതിഭയുമാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് രണ്ടു സംവിധായകരും പറയുന്നു.

സംഗീതം മാത്രമല്ല പശ്ചാത്തലസംഗീതവും പ്രോഗ്രാമിങ്ങും ചെയ്യുന്നത് തേജസ് തന്നെയാണ് . പിയാനോയില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്നും ഗ്രേഡുകള്‍ സ്വന്തമാക്കിയ തേജസിന്‍റെ വ്യത്യസ്തമായ കോര്‍ഡ്സ് പ്രോഗ്രഷനാണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നതെന്ന് വിദ്യാധരന്‍ മാസ്റ്റര്‍ പറയുന്നു. പുതിയ പാട്ടിന്റെ വരികള്‍ തേജസ്സിന്റെ അച്ഛനും പുല്ലാങ്കുഴല്‍ വാദകനുമായ എബിയുടേതാണ്.

shortlink

Related Articles

Post Your Comments


Back to top button