BollywoodCinemaGeneral

“അങ്കിളെന്നു വിളിക്കല്ലേ” പ്രശസ്ത സംവിധായകന്‍ പറയുന്നു

 

പ്രശസ്ത ബോളിവുഡ് സംവിധായകന് തന്നെ ആരും ‘അങ്കിളേ”ന്നു വിളിക്കുന്നത് ഇഷ്ടമല്ലത്രേ. അതാരാണെന്നറിയേണ്ടേ? വേറെ ആരുമല്ല, ഒട്ടേറെ ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടി ഇപ്പോള്‍ യെ ദില്‍ ഹേ മുഷ്കിലിന്റെ വിജയം വരെ എത്തി നില്‍ക്കുന്ന കരണ്‍ ജോഹറാണ് ആ സംവിധായകന്‍.

പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്നെ ആരെങ്കിലും അമ്മാവാ എന്നു വിളിക്കുന്നത് താനിഷ്ടപ്പെടുന്നില്ലെന്ന് സംവിധായകന്‍ തുറന്നടിച്ചത്. അമ്മ തന്നെ വിളിക്കുന്നത് കരണ്‍ എന്നാണെന്നും അങ്ങനെ വിളിക്കുന്നതാണ് താനിഷ്ടപ്പെടുന്നതെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. കോളേജ് സുഹൃത്തുക്കള്‍ തന്നെ കരു എന്നാണ് വിളിച്ചിരുന്നതെന്നും അങ്ങനെ വിളിക്കുന്നതിനോട് തനിക്ക് തീരെ താല്‍പര്യമില്ലെന്നുമാണ് കരണ്‍ പറയുന്നത്. സിനിമാ രംഗത്തുളളവരും മീഡിയയും തന്നെ കെജോ എന്നു വിളിക്കുന്നതിനെയും കരണ്‍ ഇഷ്ടപ്പെടുന്നില്ല.

ഒരു പ്രായം കഴിഞ്ഞാലാണ് അമ്മാവാ എന്ന് വിളിക്കുന്നതെന്നും അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് താനിഷ്ടപ്പെടുന്നില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button