GeneralNEWS

ഹരിചന്ദനം സീരിയല്‍ നടിയുടെ മരണത്തിന് കാരണം പുറത്ത്

ചെന്നൈ● വെള്ളിയാഴ്ച ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സീരിയല്‍ നടി സബര്‍ണയുടെ മരണകാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ നടി ജീവനൊടുക്കുകയായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നു. നടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റുകളും ഇത് വ്യക്തമാക്കുന്നു. വ്യക്തി ബന്ധങ്ങളിലെ തകര്‍ച്ചയും അവസരങ്ങള്‍ കുറഞ്ഞതോടെ വരുമാനം ഇല്ലാത്തതും നടിയെ മാനസികമായി തളര്‍ത്തി. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രശ്‌നം താരം നേരിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഡയറിയിലും സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് നടി രേഖപ്പെടുത്തിയിട്ടുണ്ട്.

നടി മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും ഇടതുകൈയില്‍ കണ്ടെത്തിയ പാടുകള്‍ ഇതിന്റേതാണെന്ന് പൊലീസ് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് സൈക്കോളജി ബിരുദധാരി കൂടിയായ സബര്‍ണ.

shortlink

Post Your Comments


Back to top button