CinemaGeneralNEWS

മക്കള്‍ക്ക്‌ അച്ഛന്‍ പകര്‍ന്നു നല്‍കുന്ന നല്ല പാഠം ‘സിനിമ അത്ര മോശം ഡിഗ്രിയല്ല’ തന്‍റെ പെണ്‍മക്കളെ സിനിമയുടെ ഭാഗമാക്കിയ കലവൂര്‍ രവികുമാറിന് പറയാനുള്ളത്….

സംവിധായകനും, രചയിതാവുമോക്കെയായ കലവൂര്‍ രവികുമാര്‍ തന്‍റെ പെണ്‍മക്കള്‍ക്ക്‌ പകര്‍ന്നു നല്‍കുന്ന പാഠം വളരെ വലുതാണ്.

പുതിയ ചിത്രമായ ‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന ചിത്രത്തില്‍ കലവൂര്‍ രവികുമാര്‍ തന്‍റെ രണ്ടു പെണ്‍മക്കളെയും സിനിമയുടെ ഭാഗമാക്കിയിരിക്കുകയാണ്. പ്ലസ് വണ്‍കാരിയായ നിലാചന്ദന സഹാസംവിധായികയുടെ റോളിലും, മൂന്നാം ക്ലാസ്സുകാരിയായ സൂര്യചന്ദന ബാലതാരമായും. സിനിമയിലേക്ക് പെണ്‍മക്കളെ കൊണ്ടുവരുന്നതില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കലവൂര്‍ രവികുമാറിന് പറയാനുള്ളത് ഇതാണ്.

“സിനിമ അത്ര മോശം ഡിഗ്രിയല്ല. സിനിമയുടെ ലോകം ചെറുതല്ല. അതു പെൺകുട്ടികൾക്കും കൂടി അവകാശപ്പെട്ടതാണ്”. തന്‍റെ ഫെയ്സ് ബുക്ക് കുറിപ്പിലാണ് കലവൂര്‍ രവികുമാര്‍ ഇത്തരമൊരു നല്ല സന്ദേശം പകര്‍ന്നു നല്‍കുന്നത്.

കലവൂര്‍ രവികുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വായിക്കാം
സിനിമ അത്ര മോശം ഡിഗ്രിയല്ല
————————————————–
എന്‍റെ കുട്ടികൾ നിലാചന്ദനയും സൂര്യചന്ദനയും ഈ ചിത്രത്തിലുണ്ട്. ഒരാൾ സഹസംവിധായികയായിരുന്നു. പ്ലസ് വണ്‍കാരിയായ നിലാചന്ദനയുടെ അവധിക്കാലം അങ്ങനെ സിനിമയിലായി. മൂന്നാം ക്ലാസ്സുകാരിയായ സൂര്യചന്ദന അനുമോളുടെ മകളായാണു ചിത്രത്തിൽ.

പെൺകുട്ടികളെ സിനിമയിൽ ജോലി ചെയ്യിച്ചതിനു ഞാൻ പഠിക്കുമെന്ന് അയൽവക്കത്തു നിന്ന് ഒരാൾ കമന്റ് ചെയ്തിരുന്നു.

എന്‍റെ കുട്ടികൾ പഠിച്ചു – നന്നായി, അതീവഹൃദ്യമായി യൂണിറ്റും, സഹപ്രവർത്തകരുമൊക്കെ അവരോടു പെരുമാറുന്നതു കണ്ട്.
അതു മതി.. നന്ദി . പ്രിയ സഹപ്രവർത്തകരേ..
സിനിമയുടെ ലോകം ചെറുതല്ല ..
അതു പെൺകുട്ടികൾക്കും കൂടി അവകാശപ്പെട്ടതാണ്.
നമ്മൾ സിനിമയെ ചെറുതായി കാണുന്നതു നാം ചെറുതായതു കൊണ്ടല്ലേ ?
ഞാനങ്ങനെ വിചാരിക്കുന്നു കേട്ടോ.
നാളെ സിനിമയിൽ ഉറച്ചു നില്‍ക്കാൻ രണ്ടു ചന്ദനമാരും തീരുമാനിക്കുകയാണെങ്കിൽ അതിന്‍റെ ക്രെഡിറ്റും ‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന ചിത്രത്തിന്‍റെ സെറ്റിനായിരിക്കും

shortlink

Related Articles

Post Your Comments


Back to top button