BollywoodCinemaGeneralNEWS

‘നിര്‍മ്മാതാക്കളെ വലയ്ക്കുന്ന ബോളിവുഡ് താരം’ ചുറ്റും സഹായത്തിനായി ഒന്നും രണ്ടുമല്ല പത്ത്പേര്‍

പല സെറ്റുകളിലും നടികള്‍ നിര്‍മ്മാതാക്കള്‍ക്ക്‌ തലവേദന സൃഷ്ടിക്കാറുണ്ട്. ബോളിവുഡിലെ നിര്‍മാതാക്കള്‍ക്കും, സംവിധായകര്‍ക്കുമൊക്കെ തലവേദന സൃഷ്ടിക്കുകയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മ. തന്റെ സഹായത്തിനായി പത്ത്പേരെയാണ് താരം നിയോഗിച്ചിരിക്കുന്നത്. കുടപിടിക്കാനും, ഫോണ്‍ എടുത്തു നല്‍കാനും, ജ്യൂസ് അടിച്ചു നല്‍കാനുമൊക്കെ ഓരോരോ ജോലിക്കാരെയാണ് അനുഷ്ക നിയോഗിച്ചിരിക്കുന്നത്. ഇത്രയും ആളുകള്‍ എന്തിനാണ് സഹായത്തിനെന്ന്? ആരെങ്കിലും ചോദിച്ചാല്‍ നന്നായി അഭിനയിക്കാനും, സൗന്ദര്യം നിലനിര്‍ത്താനും ഇത്രയുംപേര്‍ സഹായത്തിനുണ്ടാകണം എന്നാണ് അനുഷ്കയുടെ വാദം. അഞ്ചു കോടിയിലധികം പ്രതിഫലം കൈപ്പറ്റുന്ന നടിയാണ് അനുഷ്ക. ഇവര്‍ക്കൊക്കെ ശമ്പളം നല്‍കുന്നത് അനുഷ്കയാണെങ്കിലും സെറ്റിലെ ഇവരുടെ ചെലവുകള്‍ നോക്കേണ്ടി വരുന്നത് നിര്‍മ്മാതാവാണ്.

shortlink

Post Your Comments


Back to top button