“എല്ലാവര്‍ക്കും ഇപ്പോള്‍ പുലിമുരുകന്‍ മതി. അങ്ങനെയെങ്കില്‍ നല്ല സിനിമകള്‍ ഒരുക്കുന്ന സംവിധായകരും എഴുത്തുകാരും എന്തുചെയ്യും?” ഗാന രചയിതാവും
സംവിധായകനുമായ ശ്രീകുമാരൻ തമ്പി യുടെ അഭിപ്രായമാണിത് . കഴിഞ്ഞ ദിവസം ഒരു വിദേശ പരിപാടിയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.”എല്ലാവര്‍ക്കും പുലിമുരുകനാണ് വേണ്ടതെങ്കില്‍ മലയാളത്തിലെ ഹൃദയഹാരിയായ ചിത്രങ്ങളൊരുക്കിയ സംവിധായകര്‍ പ്രതിസന്ധിയിലാകില്ലേ? കിരീടവും തനിയാവര്‍ത്തനവും ഭരതവുമെടുത്ത സിബി മലയില്‍ എന്തുചെയ്യും? ഈ പുഴയും കടന്നും കൃഷ്ണഗുഡിയുമെടുത്ത കമല്‍ എന്തു ചെയ്യും. സന്ദേശവും സന്‍മനസുള്ളവര്‍ക്ക് സമാധാനവും നാടോടിക്കാറ്റുമെടുത്ത സത്യന്‍ അന്തിക്കാട് എന്തുചെയ്യും? പുലിമുരുകന്‍ 100 കോടി നേടി ഇന്‍ഡസ്ട്രിയില്‍ വലിയ തരംഗം സൃഷ്ടിച്ചത് നല്ലതുതന്നെ. എന്നാല്‍ ഇവിടെ ചെറിയ സിനിമകളും വേണം. ഇവിടെ ആകാശദൂതും അനിയത്തിപ്രാവും വേണം. ഇവിടെ ഇന്‍ ഹരിഹര്‍ നഗറും മഹേഷിന്‍റെ പ്രതികാരവും വേണം. പ്രേക്ഷകരും സിനിമാക്കാരും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
Post Your Comments