CinemaKollywood

‘ഇവരാണ് ശരിക്കും സിങ്കം’ പുതിയ ചരിത്രം കുറിച്ച് തൃശൂര്‍ സൂര്യ ഫാന്‍സ്‌

കോളിവുഡ് സൂപ്പര്‍ നായകന്‍ സൂര്യയുടെ എസ് ത്രീ എന്ന ബിഗ്‌ ബജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം സ്വന്തമാക്കിക്കൊണ്ട് പുതിയ ചരിത്രം എഴുതുകയാണ് കേരളത്തിലെ സൂര്യ ഫാന്‍സ്‌. 4 കോടി 75 ലക്ഷം രൂപയ്ക്കാണ് കേരളത്തിലെ വിതരണവകാശം വിറ്റ്‌പോയത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഒരു ആരാധകര്‍ സംഘം ഒരു സിനിമയുടെ വിതരണാവകാശം സ്വന്തമാക്കുന്നത്. സോപാനം ഫിലിംസിനൊപ്പം ചേര്‍ന്നാണ് സിങ്കം ഗ്രൂപ്പ് തൃശൂര്‍ എന്ന ആരാധക സംഘം ‘എസ് ത്രീ’ കേരളത്തിലെത്തിക്കുന്നത്. സൂര്യ എന്ന താരത്തോടുള്ള കടുത്ത ആരാധനയാണ്‌ അവരെ ഇത്തരത്തിലുള്ള ഒരു പരിശ്രമത്തില്‍ എത്തിച്ചത്. എസ് ത്രീയുടെ നിര്‍മ്മാതാക്കളാണ് വിതരണവകാശം ആരാധകര്‍ സംഘം സ്വന്തമാക്കിയെന്ന വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. സൂര്യയുടെ വ്യത്യസ്ത മുഖം സമ്മാനിക്കുന്ന ‘എസ് ത്രീ’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിയാണ്. ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിലെ നായികമാര്‍ അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാര്‍.

shortlink

Post Your Comments


Back to top button