തമിഴിൽ പുതുതരംഗത്തിന്റെ ഭാഗമായി വന്ന ചിത്രമാണ് ആരണ്യകാണ്ഡം. കഥ പറയുന്നതിനായി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന തരത്തിലുള്ള മേക്കിങാണ് ആരണ്യകാണ്ഡത്തിന്റേത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തുവരുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.
പുതിയ ചിത്രത്തിനായി രണ്ടു പേരുകളാണ് സംവിധായകന് ത്യാഗരാജന് കുമാരരാജ കണ്ടുവെച്ചിരിക്കുന്നത്. ആരണ്യകാണ്ഡം 2 അഥവാ എകെ2, അനീതി കതൈകള്‍. പേര് തീരുമാനിച്ചിട്ടില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഇവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുമെന്നാണ് അവര്‍ നല്കുന്ന വിവരം.
Leave a Comment