അത്രമേല്‍ വിനീതനും നന്മയുള്ളവനുമാണ് ആദ്ദേഹം. തമിഴിലെ ഒരു പ്രമുഖ നടനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചത്. കോളിവുഡില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മീൻ കൊളമ്പും മൺപാനയും’. ജയറാമിന്റെ മകന് കാളിദാസ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്നതിനപ്പുറം മറ്റൊരു പ്രത്യേകതയും ഈചിത്രത്തിനുണ്ട്. തമിഴ് സീനിയര്‍ താരം നടന് പ്രഭുവിന്റെ ഇരുനൂറാമത് ചിത്രംകൂടിയാണ് ‘മീൻ കൊളമ്പും മൺപാനയും’. നടന് പ്രഭുവിനും കാളിദാസിനും ആശംസ അറിയിച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രഭുസാർ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂവെന്നും അത്രയ്ക്ക് വിനയവും നന്മയുമുള്ള മനുഷ്യാനാണ് അദ്ദേഹമെന്നും മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
പ്രഭുസാർ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഇതിഹാസ സമാനമായ പാരമ്പര്യത്തിനും തമിഴകം നെഞ്ചോടു ചേർത്തു പിടിക്കുന്ന സ്നേഹത്തിനും നടുവിൽ നിൽക്കുമ്പോഴും അദ്ദേഹം അത്രമേൽ വിനീതനും നന്മയുള്ളവനുമാകുന്നു. പ്രഭു സാറിന്റെ സിനിമകൾ അദ്ദേഹത്തെപ്പോലെ തന്നെ ഹൃദ്യമാണ്. ‘മീൻ കൊളമ്പും മൺപാനയും’ ആണ് അദ്ദേഹത്തിന്റെ പുതിയ സിനിമ. വെള്ളിയാഴ്ച തീയറ്ററുകളിലെത്തിയ ഈ ചിത്രത്തിനും പ്രഭു സാറിനും ഭാവുകങ്ങൾ.
ഇതിൽ ഒപ്പം അഭിനയിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ജയറാമേട്ടന്റെ മകൻ കാളിദാസനാണ്. അച്ഛന്റെ വഴിയേ അഭിനയത്തിലെത്തിയ രണ്ടു മക്കളുടെ സംഗമം കൂടിയാകുന്നു ‘മീൻ കൊളമ്പും മൺപാനയും’. ഉയരങ്ങൾ കീഴടക്കാൻ കാളിദാസന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Post Your Comments