മക്കളില്‍ പ്രതീക്ഷ വയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ മക്കള്‍ക്ക് ഭാരമാകുന്നത് തെറ്റുതന്നെയാണ്.മാതാപിതാക്കളുടെ മോഹസാക്ഷാത്കാരത്തിനായി ഇഷ്ടമില്ലാത്ത കോഴ്സിനു ചേരേണ്ടി വന്ന് ജീവിതം തന്നെ അവസാനിപ്പിച്ച പെൺകുട്ടിയുടെ വീഡിയോ ചർച്ചയാവുകയാണ്.
‘നിങ്ങളുടെ താല്‍പര്യമനുസരിച്ചാണ് എനിക്ക് എന്‍ജിനീയറിംഗിന് ചേരേണ്ടിവന്നത്. എനിക്ക് പെയിന്റിഗ് ചെയ്യാനായിരുന്നു താല്‍പര്യം. നിങ്ങളെനിക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയില്ല. സ്കൂള്‍, സ്കൂള്‍, കോച്ചിംഗ്, കോച്ചിംഗ് എന്ന് പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നു. നിങ്ങളുടെ പ്രതിക്ഷയ്ക്കൊത്ത് എനിക്കുയരാനായില്ല. എന്റെ ജീവിതത്തില്‍ സ്വന്തമായി ഞാനൊരു തിരുമാനമെടുക്കുകയാണ്. അത് സ്വയം കൊല്ലാനാണ്. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഒരു കുട്ടിയെന്ന നിലയില്‍ നിങ്ങളെന്നില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിലും ഒരുപാട് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചു’-വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടി പറയുന്നു. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി ചെയ്ത ഫിക്ഷനാണു ചിത്രം
Post Your Comments