കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നായിരുന്നു കമല്ഹാസന്- ഗൗതമി വേര്‍പിരിയല്‍ വാര്‍ത്ത. കമല്‍ഹാസന്റെ മകളുമായുള്ള കലഹമാണ് ഗൗതമി ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേര്‍പിരിയലുമായി ബന്ധപ്പെട്ടു കമലും ഗൗതമിയും പ്രതികരിച്ചെങ്കിലും ശ്രുതിഹാസനുമായുള്ള പ്രശ്നമാണോ വേര്‍പിരിയലിനു പിന്നില്‍ എന്ന ചോദ്യത്തില്‍ നിന്ന് ഗൗതമി ഒഴിഞ്ഞു മാറിയിരുന്നു.
ശ്രുതി ഹാസന് ഇവര്‍ക്കിടയിലെ പ്രശ്നങ്ങളിലേക്ക് കൂടുതല്‍ വലിച്ചിഴക്കപ്പെട്ടതോടെ അതിന്റെ സത്യാവസ്ഥയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗൗതമി.
“ഒരു പൊതുസമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ യാഥാർഥ്യത്തെ മൂടിവെക്കാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 20വർഷമായി സിനിമാഇൻഡസ്ട്രിയുടെ ഭാഗമാണ് ഞാൻ. കഠിനാദ്ധ്വാനം കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിച്ചേരനായത്. ഇക്കാലയളവിൽ ഒരിക്കൽ പോലും മകൾക്കുവേണ്ടി സമയം നീക്കിവെക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ അവൾ കൗമാരപ്രായം എത്തികഴിഞ്ഞു. ഇനി ജീവിതം അവൾക്കൊപ്പമാണ്. അതുകൊണ്ടുകൂടിയാണ് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. ശ്രുതിയും അക്ഷരയും എന്റെ മക്കളാണ്”. ഒരിക്കലും എന്റെ വേര്‍പിരിയലിന് കാരണം അവരല്ല ഗൗതമി വ്യക്തമാക്കുന്നു.
Post Your Comments