നൂറ് ക്ലബ്ബില്‍ ഇടംനേടിയ പുലിമുരുകന്‍ കാണാന്‍ തീയേറ്ററില്‍ ആള് കുറയുന്നു. അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ പുലിമുരുകന്‍ കളിക്കുന്ന തീയേറ്ററില്‍ പ്രേക്ഷകരുടെ തിരക്ക് കുറഞ്ഞു തുടങ്ങി. എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരുന്ന ചിത്രത്തിനാണ് നോട്ട് റദ്ദാക്കല്‍ മൂലം ഇത്തരം ഒരു പ്രതിസന്ധി നേരിടേണ്ടി വരുന്നത്. ചിത്രത്തിന്റെ വ്യാജപ്രിന്റ് പ്രചരിച്ചതും ചിത്രത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മുപ്പത്തി അഞ്ച് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും എല്ലാ കേന്ദ്രങ്ങളിലും വലിയ ജനത്തിരക്കാല്‍ മുന്നേറി വരികയായിരുന്നു ചിത്രം. നൂറ് കോടി ക്ലബില്‍ നിന്ന് നൂറ്റിയമ്പത് കോടി ക്ലബിലേക്ക് അനായാസം എത്തും എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ തിരിച്ചടി ചിത്രത്തിന് നേരിട്ടത്.
കേരളത്തിലെ ഒരു തീയേറ്റര്‍ ഉടമ പറയുന്നതിങ്ങനെ;
തീയേറ്ററില്‍ ആള് കുറഞ്ഞു എന്നുള്ളത് സത്യമാണ്. രാജ്യത്തെ കറന്‍സി പ്രശ്നം ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കപ്പെട്ടാല്‍ സിനിമ കാണാന്‍ പഴയത് പോലെ ആളുകള്‍ എത്തിത്തുടങ്ങും.പലരും സിനിമ കാണാനുള്ള മാനസിക അവസ്ഥയിലല്ല.
പുലിമുരുകന്‍ കാണാന്‍ തീയേറ്ററിലേക്ക് പ്രവഹിച്ച ജനങ്ങളെല്ലാം എവിടെ? എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു . അവരെല്ലാം ബാങ്കിലെ ക്യൂവിലുണ്ടാകും, കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയാല്‍ പുലിമുരുകന്‍ കാണാന്‍ ഓരോ പ്രേക്ഷകരും ആവേശപൂര്‍വ്വം തിരികെയെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Post Your Comments