‘ദിലീപ് ബിജു മേനോന് നല്‍കിയ മുന്നറിയിപ്പ്’

മലയാള സിനിമാരംഗത്ത് ഏറ്റവും അധികം സൗഹൃദം സൂക്ഷിക്കുന്ന നടന്‍മാരില്‍ ഒരാളാണ് ബിജുമേനോന്‍. ബിജുമേനോന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ ‘ഓര്‍ഡിനറി’ കണ്ടിട്ട് ജനപ്രിയനായകന്‍ ആദ്ദേഹത്തെ വിളിച്ചു അഭിനന്ദിച്ചിരുന്നു. അതോടൊപ്പം ദിലീപ് ബിജുമേനോന് ഒരു മുന്നറിയിപ്പും നല്‍കി.

‘ഭായ് നോക്കിക്കോ ഇനി ഭായ്ക്കും ശത്രുക്കൾ ഉണ്ടായിത്തുടങ്ങും.’ ദിലീപ് പറഞ്ഞത് അന്നത്ര കാര്യമായി എടുത്തില്ല പക്ഷേ ഇന്ന് ശരിക്കും തോന്നി തുടങ്ങുന്നുണ്ട് ദിലീപ് പറഞ്ഞത് എത്രമാത്രം ശരിയായിരുന്നെന്ന്. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബിജു മേനോന്‍ പങ്കുവയ്ക്കുന്നു. ഓരോ സിനിമകളും ഹിറ്റായി കൊണ്ടിരിക്കുമ്പോള്‍ സൗഹൃദങ്ങള്‍ കുറഞ്ഞു തുടങ്ങുകയാണെന്നും ബിജുമേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഒരുപാട് പേരുമായി പിണങ്ങേണ്ടി വരുന്നു, അതിന്റെ പേരിൽ എനിക്കും വലിയ വിഷമമുണ്ട്. സുഹൃത്തുക്കളായ എഴുത്തുകാർ വന്നു കഥ പറഞ്ഞിട്ട് അത് ഇഷ്ടമായില്ല എന്നു പറഞ്ഞാൽ അവർ പിണങ്ങും. സംവിധായകരുടെ കാര്യവും അങ്ങനെ തന്നെ. നമ്മൾ ആരോടൊക്കെ നോ പറഞ്ഞോ അവർക്കൊക്കെ മാനസിക വിഷമം ഉണ്ടായിട്ടുണ്ടാകും.ബിജു മേനോന്‍ പറയുന്നു

Share
Leave a Comment