.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയാൽ രാജ്യം വിടുമെന്ന് പറഞ്ഞ ഗായികയാണ് മിലേ സൈറസ്. എന്നാൽ പ്രതീക്ഷിക്കാതെയുള്ള ട്രംപിന്റെ വിജയം അവരുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുകയാണ് . ഹിലരിയ്ക്ക് വേണ്ടി കാത്തി പെറിയ്ക്കും , മഡോണയ്ക്കുമൊപ്പം പ്രചാരണ രംഗത്ത് ശക്തമായി നിലയുറപ്പിച്ചിരുന്ന സൈറസ് ട്വിറ്റർ വിഡിയോയിലൂടെയാണ് തന്റെ സങ്കടം പങ്കുവച്ചത്. ട്രംപ് ഒഴികെയുള്ള ബാക്കിയെല്ലാ സ്ഥാനാർഥികൾക്കും വേണ്ടിയും സംസാരിച്ചിരുന്നു. പക്ഷേ ഞാനിപ്പോഴും വിശ്വസിക്കുന്നു അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകുവാനുള്ള എല്ലാ യോഗ്യതയും ഹിലരിക്ക് ഉണ്ടായിരുന്നുവെന്ന്. ട്രംപ് പറഞ്ഞതു പോലെ അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അത് അദ്ദേഹത്തിനു ലഭിച്ചു. അതുകൊണ്ട് അദ്ദേഹത്തെ അമേരിക്കയുടെ പ്രസിഡന്റ് ആയി അംഗീകരിക്കുന്നു. വൈകാരികമായി പങ്കുവയ്ക്കുന്ന വീഡിയോയിലൂടെ സൈറസ് പറയുന്നു .
Post Your Comments