
ഗർഭാവസ്ഥയിൽ പരമാവധി പൊതുസമൂഹത്തിൽ നിന്നും, മാധ്യമങ്ങളിൽ നിന്നുമൊക്കെ മാറിനിൽക്കാനാണ് നടിമാർ ശ്രമിക്കാറുള്ളത്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് ബോളിവുഡ് നടി കരീന കപൂർ . ഈ കാലഘട്ടം സിനിമാ ചിത്രീകരണങ്ങളും, ഫോട്ടോഷൂട്ടുകളുമായി കൂടുതൽ സജീവമായി ആഘോഷിക്കുകയാണ് നടി. അടുത്തിടെ തന്റെ സുഹൃത്തുക്കളുമായി ചേർന്ന് വമ്പൻ പാർട്ടി സംഘടിപ്പിച്ച കരീന ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു ഫോട്ടോ ഷൂട്ടിന്റെ പേരിലാണ്. ഭർത്താവും നടനുമായ സേഫ് അലി ഖാനുമായി ചേർന്ന്, രാജകീയ വേഷത്തിൽ പോസ് ചെയ്യുന്ന ദമ്പതികളുടെ ചിത്രം വൈറലാവുകയാണ്.
Post Your Comments