മരണത്തിന് മുന്‍പ് ഒ എന്‍ വി അവസാനമായി എഴുതിയ സിനിമാഗാനം പുറത്തു വന്നു . വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ‘കാംബോജി’ക്ക് വേണ്ടിയാണ് ഒ.എന്‍.വി വരികളെഴുതിയത്. ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയും വിനീതും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
എം.ജയചന്ദ്രന് ഈണം പകര്‍ന്ന് കെ.എസ്.ചിത്ര ആലപിച്ച ‘ചെന്താര് നീര്‍മുഖി’എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത് . ഒ.എന്‍.വി.കുറുപ്പ് മരിക്കുന്നതിന് മുമ്പ് അവസാനമായി ഗാനങ്ങളെഴുതിയത് കാംബോജിക്ക് വേണ്ടിയായിരുന്നു. വിനീതിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും ക്ലാസിക് നൃത്തം ഈ പാട്ടില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.
Post Your Comments