സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം മേനോന്‍ വിജയ്‌യെ നായകനാക്കി ‘അദ്ധ്യായം ഒണ്ട്ര്’ എന്നൊരു ബിഗ് ബഡ്ജറ്റ് ചിത്രം അനൗൺസ് ചെയ്തിരുന്നു. എന്നാല്‍ വിജയ് ആ ചിത്രത്തില്‍ നിന്ന് പിന്മാറിയതായും ചിത്രം ഉപേക്ഷിച്ചതായും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിജയ്‌ക്ക് ഈ പ്രോജക്റ്റ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും മറ്റു ചില കാരണങ്ങളാലാണ് ഇത് നടക്കാതെ പോയതെന്നും ഒരു അഭിമുഖത്തിനിടെ ഗൗതം മേനോന്‍ പറഞ്ഞു.
എന്റെ ആ പ്രോജക്റ്റ് ഹോളിവുഡ് നിലവാരത്തില്‍ ഉളളതായിരുന്നു. തമിഴ് സിനിമ പ്രേക്ഷകര്‍ ഇത്തരമൊരു ചിത്രത്തെ ഏതു രീതിയില്‍ സ്വീകരിക്കും എന്നൊരു ആശങ്ക വിജയ്‌ക്ക് ഉണ്ടായിരുന്നു. അതിനാലാണ് വിജയ് പ്രോജക്റ്റിനോട് നോ പറഞ്ഞത് ഗൗതം മേനോന്‍ വ്യക്തമാക്കുന്നു. വിജയ്‌യുമൊത്ത് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഉടന്‍തന്നെ അത് സംഭവിച്ചേക്കാമെന്നും ഗൗതം മേനോന്‍ പറയുന്നു.
Leave a Comment