ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുത്ത മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മമ്മൂട്ടി എന്ന താരത്തോട് ആരും ചോദിയ്ക്കാന്‍ മടിക്കുന്ന ഉശിരന്‍ ചോദ്യമായിരുന്നു എം സി എ നാസര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ മമ്മൂട്ടിയോട് ചോദിച്ചത്. മമ്മൂക്കയുടെ സ്വഭാവത്തില്‍ ഉണ്ടെന്ന് പറയുന്ന അഹന്തയും അഹംഭാവവും മാറ്റിപ്പിടിച്ചാല്‍ കുറേക്കൂടി ജനകീയമാകാമായിരുന്നില്ലേ? എന്നായിരുന്നു എംസിഎ നാസറിന്റെ ചോദ്യം. ചോദ്യം കൃത്യമായി മനസിലാകാത്ത മമ്മൂട്ടി വിശദീകരണത്തിന് വേണ്ടി എന്ത്? എന്ന് ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കുറേക്കൂടി വ്യക്തമാകുന്ന രീതിയില്‍ ചോദ്യം വിശദീകരിച്ചത്.
നിലവിലുള്ള സ്വഭാവത്തില്‍ മമ്മൂക്കയോട് അടുക്കാന്‍ മോഹന്‍ലാലിന്റെ അത്ര എളുപ്പമല്ല, ഒരു ജനകീയനല്ല എന്നൊരു പൊതുബോധമുണ്ട്, അതൊന്ന് മാറ്റിക്കൂടേ? നാസര്‍ വീണ്ടും ചോദ്യത്തിന്റെ കനം വര്‍ദ്ധിപ്പിച്ചു.
ആ പൊതുബോധം മാറ്റേണ്ടത് ആരാണ് ഞാനാണോ അതോ പൊതുബോധം വച്ചുള്ളവരാണോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയുടെ മറുപടി ആദ്ദേഹത്തിന്റെ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇനി താങ്കള്‍ ചോദിയ്ക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും പൊതുബോധമുണ്ടാകുമോ? എന്ന് മമ്മൂട്ടി പരിഹാസരൂപേണ മാധ്യമ പ്രവര്‍ത്തകനോട് പറയുകയും ചെയ്തു.
നാസര്‍ ഇരുന്ന സ്ഥലത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞതിനു ശേഷമാണ് മമ്മൂട്ടി മുഖാമുഖം പരിപാടി അവസാനിപ്പിച്ചത്.
“എന്നെപ്പെറ്റിയുള്ള നിങ്ങളുടെ പൊതുബോധം ആദ്ദേഹത്തിന് വേണ്ടിയെങ്കിലും മാറ്റിയാല്‍ നന്നായിരിക്കും.”
എട്ടാം ക്ലാസില്‍ തന്നെ പഠിപ്പിച്ച സാറാമ്മ ടീച്ചറെ മമ്മൂട്ടി വീട്ടിലെത്തി സന്ദര്‍ശിപ്പോള്‍ പരിപാടിയുടെ ഏകോപന ചുമതലയുണ്ടായിരുന്ന ആള്‍ നാസര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments