കൈരളി ടി വി യിൽ നടി ഉർവശി അവതാരകാവുന്ന ജീവിതം സാക്ഷി എന്ന പരിപാടിക്കെജിറെ കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു . സ്വന്തം ജീവിത പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത ഉര്‍വശി മറ്റുള്ളവരുടെ ജീവിത പ്രശ്നം തീര്‍ക്കാന്‍ രംഗത്തുവരുന്നതിലെ വൈരുധ്യമാണ് ഈ വിമര്‍ശനത്തിനെല്ലാം ആധാരമായത്.
ഇപ്പോൾ പരിപാടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിരിക്കയാണ് ഒരു സംഘടന. പരാതി കമ്മീഷന്‍ സ്വീകരിക്കുകയും ചെയ്തു. പരിപാടിയുടെ അവതാരക ഉര്‍വശിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി നല്‍കിയത് കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ്. പരിപാടിയുടെ അവതാരണത്തിനിടെ ഉര്‍വശി നടത്തുന്ന ഇടപെടലുകളും ശാസനയും മറ്റുമാണ് പരാതിക്ക് അടിസ്ഥാനം
ദമ്പതികളെ വിളിച്ചു വരുത്തി സ്റ്റുഡിയോയില്‍ ഇരുത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ എന്ന വിധത്തില്‍ അവതരിപ്പിക്കുന്നത് കക്ഷികളേയും ജുഡീഷ്യറി അംഗങ്ങളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ്. കുടുംബ വഴക്കുകള്‍ കാരണം ദമ്പതികള്‍ വഴിപിരിയാതിരിക്കാനുള്ള കൗണ്‍സിലിങ്ങ് നല്‍കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പരിപാടി അവതരിപ്പിക്കുന്നത് . എന്നാല്‍ ജുഡീഷ്യറി അംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ദമ്പതികളെ ഉര്‍വ്വശി ശാസിക്കുന്നതായും ജുഡീഷ്യറി അംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് നടത്തുന്ന ഇത്തരം ഭീഷണികള്‍ കോടതി അലക്ഷ്യത്തിന് തുല്യമാണെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments