സാഹചര്യങ്ങളെ ആയുധമാക്കി വിജയം കൊയ്യുന്നതില്‍ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത്. ഒരിക്കല്‍ കൂടി അത് ആവര്‍ത്തിക്കപ്പെടാന്‍ ഒരുങ്ങുന്നു. അഞ്ഞൂറ്,ആയിരം നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പുതിയ രണ്ടായിരം, അഞ്ഞൂറ് നോട്ടുകള്‍ വിതരണം ചെയ്യുന്ന നിലവിലെ സാഹചര്യമാണ് രഞ്ജിത്ത് അടുത്ത സിനിമയില്‍ പ്രയോഗിക്കാന്‍ പോകുന്നത്.
രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ഈ ചിത്രത്തിന്റെ പേരും നിലവിലെ സാഹചര്യം തന്നെയാണ്. ‘പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ’ എന്നതാണ് ചിത്രത്തിന്റെ പേര്.
സാമ്പത്തികരംഗത്തെ സംബന്ധിച്ച് തന്നെയാകും സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.
പുതിയ സിനിമയുടെ പേര് വമ്പനെന്നാണെന്ന പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങളെ കൂടി കണക്കാക്കി “പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ” എന്ന പേര് ഇന്ന് നിശ്ചയിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടോപ്പം തന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയെയും പുതിയ പേരിലൂടെ യോജിപ്പിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞു. കള്ളപ്പണം-കള്ളനോട്ട് വിഷയവുമായി ബന്ധപ്പെട്ടതാണ് രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയും. സാഹചര്യങ്ങള്‍ക്കനുസരിച്ച് രഞ്ജിത്തിന്റെ സിനിമാ പേരുകളും, രംഗങ്ങളും നിശ്ചയിക്കപ്പെടുന്നത് ഇതാദ്യമായല്ല.എല്‍ഡിഎഫിന്റെ പ്രചരണ ടാഗ് ലൈനായ ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യത്തെ അനുകരിച്ച് ‘ലീല വരും എല്ലാം ശരിയായി’ എന്നതായിരുന്നു ലീലയുടെ പോസ്റ്ററുകളിലെ ‘മുദ്രാവാക്യം’. സിനിമാ വിലക്ക് നേരിടുന്ന സമയത്ത് പുറത്തിറങ്ങിയ ലീലയുടെ ട്രൈലറും ഇത്തരത്തിലുള്ളതായിരുന്നു.
മമ്മൂട്ടി നായകനാകുന്ന “പുത്തന്‍പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പീ”യില്‍ ഇനിയയാണ് നായിക.
Post Your Comments