പുതിയ മേക്ക് ഓവറില്‍ ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍ എത്തുന്നു. മജീദ് മജീദി സംവിധാനം ചെയ്യുന്ന ഇറാനിയന്‍ ചിത്രത്തിലാണ് ദീപിക അങ്ങനെ എത്തുന്നത്.
വലിയ പബ്ലിസിറ്റിയൊന്നും കൊടുക്കാതെ മുംബൈയിലെ ധോബി ഘട്ടില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പെട്ടന്ന് തിരിച്ചറിയാനാകാത്ത മേക്ക് ഓവറില്‍ ദീപിക ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ലോക സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ മജീദ് മജീദി ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, കളര്‍ ഓഫ് പാരഡൈസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്.
ദീപിക പദുകോണിന്റേതായി അടുത്ത് വരുന്ന ചിത്രം വിന് ഡീസലിനൊപ്പം ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്’ , സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘പത്മവതി’ എന്നിവയാണ്. പത്മവതിയാണ് ദീപികയുടേതായി അടുത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതിനു മുന്‍പ് തന്നെ ഇറാനിയന്‍ പ്രൊജക്ടിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ദീപിക.
മജീദ് മജീദി ചിത്രം ഒരു ഇന്ത്യന്‍ കഥയാണെന്നും മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, കശ്മീര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ഉണ്ടാവുമെന്നും ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ചിത്രീകരണം അടുത്ത വര്‍ഷത്തേക്ക് നീളും.
Post Your Comments