യുവതാരങ്ങളിൽ ശ്രദ്ദേയനാണ് ശ്രീനാഥ് ഭാസി, നോട്ടു നിരോധനം ബാധിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ശ്രീനാഥിന്റെ രസകരമായ ഒരനുഭവമായിരുന്നു ഉത്തരമായി പങ്കുവെച്ചത് അതിങ്ങനെ;
“രാവിലെ ആകെ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറും ആയിരവുമായിരുന്നു. ജങ്കാറിൽ കയറാൻ ചെന്നപ്പോൾ അവരത് എടുത്തില്ല. അടുത്തുള്ള കടയിൽചെന്നു കുറച്ചു സാധനങ്ങൾ വാങ്ങി. അഞ്ഞൂറുവച്ച് നീട്ടിയപ്പോൾ കടക്കാരൻ പറഞ്ഞു, ‘മോന് അങ്ങോട്ട് അഞ്ഞൂറു തരാം. എനിക്കൊന്നു ചില്ലറ തരാമോ’. ശരിക്കും പറഞ്ഞാൽ അവസാനത്തെ
അഞ്ഞൂറ് ഉപയോഗിക്കാൻ ഒരു വഴിയില്ലാതായിരിക്കുന്നു. അടുത്ത പ്ലാൻ പതിയെ വീട്ടിൽ ചെന്ന് ഉള്ള നോട്ടെല്ലാം അവിടെവച്ച് ചില്ലറ അടിച്ചു മാറ്റുക എന്നതാണ്. പിന്നെ പുതിയ നോട്ടുകൾ വരുന്നുണ്ടല്ലോ. ഇനി അതുവച്ച് നമുക്ക് ആഘോഷിക്കാം!” എല്ലായ്പ്പോഴും പോലെ കൂളായി ശ്രീനാഥ് കാര്യങ്ങൾ ഡീൽ ചെയ്യുന്നു.
Post Your Comments