ഞാൻ കോൺഗ്രസുകാരനാണ്, അതുകൊണ്ട് ബിജെപിയെ വിമർശിക്കണം എന്നു നിർബന്ധമില്ലല്ലോ? നോട്ടുകൾ റദ്ദാക്കിയ നടപടിയെ പിന്തുണച്ച് സലിം കുമാർ

കള്ളപ്പണത്തിന്റെ വർദ്ധന തടയാൻ നോട്ടുകൾ റദ്ദാക്കിയ നടപടിയെ പിന്തുണച്ച് സലിം കുമാർ രംഗത്ത് “ഞാൻ കോൺഗ്രസുകാരനാണ്.അതുകൊണ്ട് ബിജെപിയെ വിമർശിക്കണം എന്നു നിർബന്ധമില്ലല്ലോ? സലിം കുമാർ തന്റെ നിലപാട് വ്യക്തമാക്കുന്നു .
‘എനിക്കും ബുദ്ധിമുട്ടുകളുണ്ട് . എന്റെ സിനിമയുടെ ഡബ്ബിങ് നടക്കുകയാണ് .എല്ലാവര്ക്കും പണം കൊടുക്കണം . അവർക്കും അഞ്ഞൂറും ആയിരവുമാണ് കൊടുക്കുന്നത് . ബാങ്കിൽ പോയി മാറാമല്ലോ . ജോലിയെടുക്കുന്നവർ എന്നോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
അൽപസ്വൽപം ബുദ്ധിമുട്ടായിയാലും നാം അതിന് കടപ്പെട്ടവരാണ് നാം. ഇന്ത്യ പാക്ക് യുദ്ധത്തിന്റെ സമയത്ത് ഒരു നേരം പട്ടിണി കിടക്കാൻ ആഹ്വാനം ചെയ്ത രാജ്യമാണിത്. ഞാൻ കോൺഗ്രസുകാരനാണ്.അതുകൊണ്ട് ബിജെപിയെ വിമർശിക്കണം എന്നു നിർബന്ധമില്ലല്ലോ?.കള്ളപ്പണം തീവ്രവാദത്തിനാണ് ഉപയോഗിക്കുന്നത്. എന്നെന്നേക്കുമായി നിർത്തുന്നതിലും ഭേദമാണല്ലോ ഒരു ദിവസത്തേക്ക് നിർത്തുന്നത്. ഏത് ആശുപത്രിക്കാരാണ് 500 രൂപ എടുക്കാത്തത്. അവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിഎടുക്കണം.’ സലിം കുമാർ പറയുന്നു .

Share
Leave a Comment