ജയലളിതയായി വെള്ളിത്തിരയില്‍ അഭിനയിക്കുന്നത് തന്റെ സ്വപ്നമാണെന്ന് തെന്നിന്ത്യന്‍ താരം.
തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയായി അഭിനയിക്കുക എന്നതാണ് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്നു നടി തൃഷ പറയുന്നു.
ഏതെങ്കിലും സംവിധായകൻ ജയലളിതയെക്കുറിച്ച് സിനിമ ചെയ്യുകയാണെങ്കിൽ ആ വേഷം എനിക്കു ചെയ്യാൻ ആഗ്രഹമുണ്ട്. തലൈവിയായി അഭിനയിക്കുക എന്നത് എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്– തൃഷ പറയുന്നു. താൻ ഏറെ ആരാധിക്കുന്ന താരം കൂടിയാണ് ജയലളിതയെന്നും തൃഷ പറയുന്നു.
ഇരുവരും പഠിച്ചത് ചെന്നൈ പാർക്ക് കോൺവെന്റ് സ്കൂളിലാണ്. രാഷ്്ട്രീയ പ്രവേശനത്തിനു മുൻപ് തമിഴിൽ ഏറ്റവും കൂടുതൽ ആരാധകരുളള നടിയായിരുന്നു ജയലളിത. ധനുഷ് നായകനായെത്തുന്ന കൊടി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം തന്റെ ആഗ്രഹത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. കൊടിയിൽ തൃഷയും പ്രധാന റോളിലെത്തുന്നുണ്ട്.
Post Your Comments