എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരത്തിന്റെ ചിത്രീകരണം പുരോഗമിക്കെ താനൊരു വലിയ മോഹൻലാൽ ഫാനാണെന്ന് തുറന്നുപറയുകയാണ് കാളിദാസ് ജയറാം. മലയാള സിനിമയിലേയ്ക്ക് അരങ്ങേറാനിരിക്കുന്ന കാളിദാസ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആരാധന വ്യക്തമാക്കിയത്.
മോഹന്‍ലാലിന്റെ ഏത് പടം പുറത്തിറങ്ങിയാലും റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കാണും.ഏറ്റവും പുതിയ ചിത്രമായ പുലിമുരുകനും താന്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ കണ്ടു.
എന്നാൽ വ്യക്തിപരമായ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് മമ്മൂട്ടിയോടാണെന്നും കാളിദാസ് പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും കാളിദാസ് തുറന്ന് പറഞ്ഞു.എന്റെ അക്കാദമിക്കല്‍ കാര്യങ്ങളില്‍ എല്ലാം ഗൈഡ് ചെയ്യുന്നത് മമ്മൂട്ടിയാണ്. ചെന്നൈയിലെ ലൊയോള കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ചെയ്തത് മമ്മൂട്ടിയുടെ നിര്‍ദേശമായിരുന്നുവെന്നുവെന്ന് കാളിദാസ് പറയുന്നു.
Post Your Comments