ഷൂട്ടിങ്ങിനിടെ കന്നഡ നടന്മാർ അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടൻ ജോൺ എബ്രഹാം രംഗത്ത്. നടന്മാര്‍ മരിച്ച സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ജോൺ പറയുന്നത്.
ലൈഫ് ജാക്കറ്റുപോലും നല്‍കാതെ ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചത് അപലപനീയമാണ്. മരിച്ചരില്‍ ഒരാള്‍ തനിക്ക് ശരിക്ക് നീന്താനറിയില്ലെന്നു പറഞ്ഞെങ്കിലും അതിന് യാതൊരു വിലയും നല്‍കിയില്ലെന്നാണറിയുന്നതെന്നും ജോണ്‍ എബ്രഹാം പറയുന്നു. യാതൊരു വിധ സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് രംഗം ചിത്രീകരിച്ചതെന്നും മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തിലുള്ള നടപടിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടന്‍ വ്യക്തമാക്കി.
Post Your Comments