Uncategorized

‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന പേരിടാനുണ്ടായ കാരണത്തെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷ

കൊച്ചിയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കുറുമ്പുകളുടെ കഥയായിരുന്നു നാദിർഷായുടെ ആദ്യ സംവിധാന സംരഭമായിരുന്ന അമർ അക്ബർ അന്തോണി, എന്നാൽ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു സാധാരണക്കാരന്റെ സിനിമ മോഹങ്ങളുടെ കഥയാണ്.
കട്ടപ്പനയിലെ ഋത്വിക് റോഷൻ – പുതുമയും കൗതുകവുമുണ്ട് ആ പേരിൽത്തന്നെ. ‘‘സാധാരണക്കാരുടെ ഇടയിൽ നിന്നു വന്നയാളാണ് ഇതിലെ നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ.’’…പുതിയ സിനിമയുടെ പേരിനു പിന്നിലെ കൗതുകത്തെക്കുറിച്ച്‌ പറയുകയാണ് സംവിധായകനും നടനുമായ നാദിർഷാ.
“എല്ലാവരുടെയും മനസിന്റെ ഉള്ളിന്റെയുള്ളിൽ ഒരു സിനിമാനടൻ ഉറങ്ങിക്കിടക്കുന്നുണ്ടാകുമല്ലോ. സിനിമ കണ്ടിറങ്ങുന്നവന്റെ മനസിൽ ആ സിനിമയിലെ നായകനാവും കുറച്ചുനേരത്തേക്ക്. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയാണിത്. കട്ടപ്പനയെന്ന ഗ്രാമത്തിൽ ജീവിക്കുന്ന ഒരാൾക്കു സിനിമാനടനാകമണെന്ന ആഗ്രഹം സാധിക്കാതെ വരുന്നു. അതു മക്കളിലൂടെ സാധിക്കണമെന്നു വിചാരിച്ച് അയാൽ സുന്ദരിയായ ഒരു പെണ്ണിനെക്കെട്ടുന്നു. പക്ഷേ, അയാൾക്കു ജനിച്ചതു കറുത്തു പൊക്കം കുറഞ്ഞു സിനിമയിൽ അഭിനയിക്കാൻ യാതൊരു യോഗ്യതയുമില്ലാത്ത ഒരു പുത്രൻ. തികച്ചും സാധാരണക്കാരൻ. അയാളുടെ സിനിമാസ്വപ്നങ്ങൾക്കു സംഭവിക്കുന്ന കുറ്റങ്ങളും കുറവുകളുമാണു സിനിമ. കുറവുകൾ കൂടുതലുള്ളവന്റെ കഥയെന്നാണു സിനിമയുടെ ടാഗ് ലൈൻ.” നാദിർഷാ പറയുന്നു
നാദിർഷായുടെ സുഹൃത്തും, നടനുമായ ദിലീപ് നിർമിക്കുന്ന ചിത്രം അടുത്ത ആഴ്ച തിയേറ്ററിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button