General

‘ഈ മിന്നാമിനിങ്ങ് വലിയ കലാകാരാനാകും’ കുട്ടിപുലിമുരുകന്‍റെ തലയില്‍ കൈവച്ച് കലാഭവന്‍ മണി പറഞ്ഞ വാക്കുകള്‍

കുട്ടിപുലി മുരുകനായി വേഷമിട്ട അജാസിനിപ്പോള്‍ തിരക്കോട് തിരക്കാണ്. അമൃത ടിവിയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ അജാസ് പുലിമുരുകനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലമാണ്‌ അവതരിപ്പിച്ചത്. ചിത്രത്തിലെ വലിയ മുരുകനെ പ്രേക്ഷകര്‍ നെഞ്ചിലെറ്റിയതോടൊപ്പം കുട്ടി മുരുകനും പ്രേക്ഷകര്‍ക്കുള്ളില്‍ സ്ഥാനം പിടിക്കുകയാണ്.
പല സിനിമകളിലും നായകന്മാരുടെ കുട്ടിക്കാലം അവതരിപ്പിക്കുന്ന ബാലതരങ്ങള്‍ക്ക് കൂടുതലായി ഒന്നും ചെയ്യാനുണ്ടാകില്ല, എന്നാല്‍ പുലിമുരുകനില്‍ വേഷമിട്ട അജാസിന്റെ കാര്യം മറിച്ചാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പുലിയെ കൊന്ന് മാസ്സായി തീയേറ്ററില്‍ മിന്നി നില്‍ക്കുന്ന അജാസിനെ പ്രേക്ഷകര്‍ കയ്യടിയോടെയാണ് വരവേറ്റത്.


തനിക്കു ഈ സന്തോഷം വന്നുചേര്‍ന്നപ്പോള്‍ കൂടെ മണി ചേട്ടന്‍ ഇല്ലാതെ പോയതിന്റെ വേദനയിലാണ് അജാസ്. എന്‍റെ ഡാന്‍സ് പ്രോഗ്രാം ഒരിക്കല്‍ മണി ചേട്ടന്‍ കാണാന്‍ ഇടയായി. അന്ന് മണി ചേട്ടന്‍ എനിക്ക് പതിനായിരം രൂപ സമ്മാനമായി തന്നു. ഈ മിന്നാമിനുങ്ങ് ഒരു വലിയ കലാകാരനാകുമെന്നു മണിച്ചേട്ടന്‍ എന്നെ ചേര്‍ത്തു പിടിച്ചു പറഞ്ഞു. പുലിമുരുകന്‍റെ സന്തോഷം പങ്കിടുന്നതിനിടയിലും ഇത് കാണാന്‍ മണിചേട്ടന്‍ ഇല്ലാതെ പോയല്ലോ എന്ന വേദനയിലാണ് അജാസ്.

shortlink

Post Your Comments


Back to top button