കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയയും വരുണും വീണ്ടും ഒന്നിക്കുന്നു. ബദ്രിനാഥ് കി ദുല്ഹനിയയിലൂടെയാണ് തുടര്‍ച്ചയായ ഹിറ്റുകളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞ വരുണ്‍ ധവാനും താരസുന്ദരി ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്നത്.
2014ല്‍ പുറത്തിറങ്ങിയ ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബദ്രിനാഥ് കി ദുല്‍ഹനിയ. ഹംപ്റ്റി ശര്‍മ കി ദുല്ഹനിയയ്ക്ക് ശേഷം താരജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സിംഗപ്പൂരിലാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ റിലീസ്.
Post Your Comments