ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചിത്രത്തിന്റെ ക്വാളിറ്റി മാത്രമാണ് താന്‍ പരിഗണിക്കാറെന്ന് നടന് പൃഥ്വിരാജ്. ബോക്സ്ഓഫിസ് റിസ്കുകളെപ്പറ്റി താന്‍ ആലോചിക്കാറില്ലെന്നും അതിനാല്‍ തന്നെ നിര്‍മാതാക്കളെ സംബന്ധിച്ച് താന്‍ സുരക്ഷ ഉറപ്പാക്കാനാകാത്ത നടനാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ബോളിവുഡിനും മറ്റു വലിയ ഇന്ഡസ്ട്രികള്ക്കും സാധ്യമായതു പോലെ വലിയ കാന്‍വാസിലുള്ള ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ സാധ്യത കുറവാണ്. മികച്ച ഉള്ളടക്കമുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു. പക്ഷെ, പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ താന്‍ തയാറാണെന്നും അതിലെ റിസ്ക് പരിഗണിക്കാറില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments